ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരെ വീഴ്ത്തി ഇന്ത്യന്‍ ജോഡികള്‍

- Advertisement -

ഓസ്ട്രേലിയന്‍ ഓപ്പണ്‍(വേള്‍ഡ് ടൂര്‍ പ്ലാറ്റിനം) സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍-അമല്‍രാജ് ആന്തണി കൂട്ടുകെട്ട്. 3-1ന്റെ വിജയം ഇരുവരും നേടിയത് ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരായ കൊറിയന്‍ താരങ്ങളെ അട്ടിമറിച്ച ശേഷമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ സെറ്റ് 5-11ന് കൈവിട്ട ശേഷമാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ശക്തമായ മത്സരം കാഴ്ചവെച്ച് തിരികെ വന്നത്.

സ്കോര്‍: 5-11, 11-6, 14-12, 11-8

Advertisement