ഒന്നാം സീഡിനെ അട്ടിമറിച്ച് ഹര്‍മീത് ദേശായി

Sports Correspondent

Harmeetdesai
Download the Fanport app now!
Appstore Badge
Google Play Badge 1

ലോക റാങ്കിംഗിൽ 12ാം സ്ഥാനവും WTT കണ്ടന്റര്‍ ലാഗോസിൽ ഒന്നാം സീഡുമായ കൊറിയയുടെ ജാഗ് വൂജിനിനെയാണ് നേരിട്ടുള്ള മൂന്ന് ഗെയിമുകളിൽ ഹര്‍മീത് ദേശായി പരാജയപ്പെടുത്തിയത്. സ്കോര്‍: 13-11, 11-4, 11-7. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിന് ശേഷം ഗെയിം 13-11ന് ഹര്‍മീത് സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ ഇന്ത്യന്‍ താരം മത്സരത്തിലാധിപത്യം പുലര്‍ത്തി 11-4ന് വിജയം കൈവരിച്ചു. മൂന്നാം ഗെയിമിൽ 11-7എന്ന സ്കോറിന് വിജയം ഇന്ത്യന്‍ താരം സ്വന്തമാക്കി. വിജയത്തോടെ ഹര്‍മീത് ദേശായി ക്വാര്‍ട്ടറിൽ കടന്നു.

മാനവ് തക്കറും സിയാംഗ് പെംഗും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് ഹര്‍മീത് ക്വാര്‍ട്ടറിൽ നേരിടുക.