തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയാകുക ജിഎസ്കെ പിംഗ് പോംഗ് സെന്റര്‍

കേരള ടേബിള്‍ ടെന്നീസ് അസോസ്സിയേഷന്റെ തിരുവനന്തപുരം ജില്ലാ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 24-01-2021 ഞായറാഴ്ച കവടിയാര്‍ ജി.എസ്.കെ പിംഗ് പോംഗ് സെന്ററില്‍ വെച്ച് രാവിലെ 9ന് ആരംഭിക്കും. മത്സരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംഘടിപ്പിക്കുക. ഇത്തവണ മിനി കേഡറ്റ് വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കുന്നതല്ല. അത് പോലെ തന്നെ വ്യക്തിഗത ഇനങ്ങളില്‍ മാത്രമാവും മത്സരങ്ങള്‍. ടീം ഇവന്റ് ഇത്തവണ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ 9400042634, 7012496174 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ കവടിയാറുള്ള ജിഎസ്‍കെ പിങ് പോങ് സെന്ററില്‍ (GSK Ping Pong Centre) നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതോ ആണ്.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനായി KTTAയുടെ പ്ലേയര്‍ രജിസ്ട്രേഷന്‍ ഫീസ് ആയി നൂറ് രൂപയും എന്‍ട്രി ഫീസായി ഒരു വിഭാഗത്തില്‍ പങ്കെടുക്കുവാന്‍ ഇരുനൂറ് രൂപയും നല്‍കേണ്ടതുണ്ട്.

കേഡറ്റ്(ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍) സബ് ജൂനിയര്‍(ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍), ജൂനിയര്‍ (ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍), യൂത്ത്(ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍), പുരുഷ വിഭാഗം, വനിത വിഭാഗം, വെറ്ററന്‍സ് എന്നിങ്ങനെയാണ് ചാമ്പ്യന്‍ഷിപ്പിലെ മത്സരവിഭാഗങ്ങള്‍.