ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വാട്ടർപ്പോളോയിൽ ചരിത്ര വിജയം നേടിയ കേരള ടീമിന് സ്വീകരണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡിഷയിലെ ഭൂബനേശ്വറിൽ നടന്ന
ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ
കേരള വാട്ടർപ്പോളോയിൽ ചരിത്ര വിജയം നേടിയ കേരള ടീമിന് തിരുവനന്തപുരത്തും പാലക്കാടും സ്വീകരണം നൽകി. കേരള അക്വാട്ടിക് അസോസിയേഷൻ അണ് തിരുവനന്തപുരത്ത് സ്വീകരണം ഒരുക്കിയത്. കേരള അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ശ്രീ TS മുരളീധരൻ നായർ മുൻ സെക്രട്ടറി . ശ്രീ R സതി കുമാരി ജോയിറ്റ് സെക്രട്ടറി ജി ശ്രീകുമാർ ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ ശ്രീ . രാജാ ശേഖരൻ നായർ. . സെക്രട്ടറി ജി ബാബു ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ ജോയിന്റെ സെക്രട്ടറി ജി ആർ മനോജ് ശ്രീ ബിജു, നാഗേഷ് കുമാർ നരേദ്രൻ നായർ അനിൽകുമാർ വേണുഗോപാൽ അനീഷ് ജിതേഷ് അഖിൽ കോച്ച് വിനോദ് , മാനേജർ മാനേജർ cv അനന്തു എന്നിവർ സന്നിഹിതയായിരുന്നു.

ഒഡീഷയിൽ നടന്ന 48 മത് ജൂനിയർ നാഷണൽ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ പെൺകുട്ടികളുടെയും, രണ്ടാം സ്ഥാനം നേടിയ ആൺകുട്ടികളുടെയും കേരള ടീമുകൾക്ക് പാലക്കാട്‌ ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആണ് സ്വീകരണം നൽകിയത്. അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ തുളസിദാസ്‌, ജില്ലാ പ്രസിഡന്റ്‌ കെരമാധരൻ, സെക്രട്ടറി വിപ്രശാന്ത്, പല്ലശ്ശന പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ സായ് രാധ, നീന്തൽ പരിശീലകൻ സി സുരേഷ് എന്നിവർ പൂച്ചെണ്ടും മധുരവും നൽകി സ്വീകരിച്ചു.