ചെന്നൈയിന്റെ അടുത്ത സീസണായുള്ള കിറ്റുകൾ എത്തി, എല്ലാം ഗംഭീരം

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ പുതിയ സീസണായുള്ള കിറ്റുകൾ അവതരിപ്പിച്ചു. ഹോം കിറ്റ്, എവേ കിറ്റ്, തേർഡ് കിറ്റ് എന്നീ മൂന്ന് കിറ്റുകൾ അവർ ഇന്ന് പുറത്തിറക്കി. നീള നിറത്തിൽ ആ‌ണ് ഹോം ജേഴ്സി. വെള്ള നിറത്തിൽ എവേ കിറ്റും മഞ്ഞ നിറത്തിൽ തേർഡ് കിറ്റും ഡിസൈൻ ചെയ്ത ചെന്നൈയിൻ പ്രീസീസണിൽ ഈ ജേഴ്സികൾ അണിയും. അപ്പോളോയും അക്കോയും ആണ് ജേഴ്സിയിൽ ഉള്ള സ്പോൺസേർസ്. ചെന്നൈയിൻ അവരുടെ താരങ്ങൾ പുതിയ ജേഴ്സികൾ അണിഞ്ഞുള്ള ചിത്രങ്ങൾ ഇന്ന് പങ്കുവെച്ചു. Nivia സ്പോർട്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്.