കോഴിക്കോടിന്റെ കരുത്ത്, കാലിക്കറ്റ് ഹീറോസിന് രണ്ടാം ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു: തുടര്‍ച്ചായ രണ്ടാം മത്സരവും ജയിച്ച് കാലിക്കറ്റ് ഹീറോസ് റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദാരാബാദ് ബ്ലാക്ക് ഹോക്‌സിനെ 4-1നാണ് കാലിക്കറ്റ് തോല്‍പ്പിച്ചത്. സ്‌കോര്‍: 15-14, 15-12, 15-11, 4-15, 15-14. കാലിക്കറ്റ് ഹീറോസിന്റെ എം.അശ്വിന്‍ രാജ് ആണ് കളിയിലെ മികച്ച താരം. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലുപോയിന്റുകള്‍ നേടിയ കാലിക്കറ്റ് സെറ്റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി. കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്.

കാലിക്കറ്റ് 23 02 11 21 41 45 638

കടുത്ത പോരാട്ടം നടന്ന ആദ്യ മൂന്ന് സെറ്റുകള്‍ നേടി വിജയം സ്വന്തമാക്കിയ കാലിക്കറ്റിനെ ബോണസ് പോയിന്റ് നേടാന്‍ ഹൈദരാബാദ് അനുവദിച്ചില്ല. നാലാം സെറ്റില്‍ ഹീറോസ് വെറും നാല് പോയിന്റുകള്‍ നേടുന്നതിനിടെ ബ്ലാക്ക് ഹോക്‌സ് സെറ്റ് പൂര്‍ത്തിയാക്കി. അഞ്ചാം സെറ്റില്‍ കാലിക്കറ്റ് ലീഡെടുത്തെങ്കിലും ഹൈദരാബാദ് തിരിച്ചടിച്ചു. എന്നാല്‍ ഇരുടീമുകളുടെയും പോയിന്റ് 14ല്‍ നില്‍ക്കെ ശക്തമായ ബ്ലോക്കിലൂടെ കാലിക്കറ്റ് വിജയത്തിന്റെ മാറ്റ് കൂട്ടി.

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഞായറാഴ്ച രണ്ട് മത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് 7ന് മുംബൈ മിറ്റിയോര്‍സ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. രാത്രി 9.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലാണ് രണ്ടാം മത്സരം. ഇതോടെ ബെംഗളൂരു ലെഗ് മത്സരങ്ങള്‍ പൂര്‍ത്തിയാവും. ഫെബ്രുവരി 15 മുതല്‍ ഹൈദരാബാദ് ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരങ്ങള്‍.