ൽബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 കാമ്പെയ്‌നിൽ നീരജ് ചോപ്ര ഇന്ന് ഇറങ്ങും. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇവിടെയും ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക പ്രേമികൾ. ടോക്കിയോയിലെ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിഉഅ നീരജ് കഴിഞ്ഞ വർഷം ഡയമണ്ട് ലീഗ് ഫൈനലിലും ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
വെള്ളിയാഴ്ച ബുഡാപെസ്റ്റിൽ പുരുഷന്മാരുടെ ജാവലിൻ ഗ്രൂപ്പ് എയിൽ ആണ് നീരജ് ഇറങ്ങുക. നീരജിനൊപ്പം ഡി പൊ മനുവും ഗ്രൂപ്പ് എയിൽ ഉണ്ട്. കിഷോർ കുമാർ ഗ്രൂപ്പ് ബിയിലും ഇറങ്ങുന്നു. നീരജ് ചോപ്രയുടെ ജാവലിൻ ത്രോ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:40-ന് ആരംഭിക്കും. അതേ സമയം തന്നെ മനു ഡിപിയും ഇറങ്ങും. കിഷോറിന്റെ മത്സരം 3:15 PM IST മുതൽ നടക്കും. ജിയോ സിനിമയിൽ ഈ മത്സരങ്ങൾ തത്സമയം കാണാം.
90 മീറ്റർ കടക്കുക ആകും നീരജിന്റെ ഇന്നത്തെ ലക്ഷ്യം. ഈ വർഷം ഒരു ജാവലിൻ താരവും 90 മീറ്റർ കടന്നിട്ടില്ല.