അണയ്ക്കാനല്ല: ട്രാക്കിൽ തീപടർത്താൻ ടീം കേരളാ ഫയർ&റസ്ക്യു നാഗ്പൂരിൽ!

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രഥമ ഫയർ സർവ്വീസ് ദേശീയ ഗെയിംസിന് ഫെബ്രുവരി രണ്ടിന് വെള്ളിയാഴ്ച നാഗ്പൂരിൽ കൊടിയുയരുമ്പോൾ ട്രാക്കിനും ഫീൽഡിനും തീ പടർത്താൻ പ്രതീക്ഷയോടെ കേരളാ അഗ്നി രക്ഷാ സേനയും ഒരുങ്ങിക്കഴിഞ്ഞു!
ഫെബ്രുവരി 2 മുതൽ 4 വരെ നാഗ്പൂർ ഫയർ സർവ്വീസ് ട്രെയിനിംഗ് കോളേജിൽ നടക്കുന്ന ഗെയിംസിൽ ഓഫീഷ്യൽസ് ഉൾപ്പെടെ 97 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

അത്ലറ്റിക്സിന് പുറമെ ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാറ്റ്മിന്റൺ, ടേബിൾ ടെന്നീസ്, വടംവലി തുടങ്ങിയവയിലാണ് പ്രധാനമത്സരങ്ങൾ. ഫയർ സർവ്വീസ് ഡ്യൂട്ടി മീറ്റും ഇതോടൊപ്പം നടക്കും.18-40,40-50 – 50 ന് മുകളിൽ എന്നീ പ്രായ വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്.
ഈ മൽസരത്തിലെ വിജയികൾക്ക് അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരമൊരുങ്ങും. ദേശീയ തലത്തിൽ ആദ്യമായാണ് മൽസരങ്ങൾ നടക്കുന്നത് അത് കൊണ്ട് തന്നെ ടീമുകളുടെ ശക്തി ദൗർബല്യങ്ങൾ വിലയിരുത്താനാവില്ലെന്ന് കേരളത്തിന്റെ ഫുട്ബോൾ ടീമിനെ നയിക്കുന്ന നിലമ്പൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസറും മുൻ ബാരത് ഹെവി ഇലട്രിക്കൽസ് ലിമിറ്റഡ് താരവു മായ എം അബ്ദുൾഗഫൂർ പറഞ്ഞു. ബംഗാളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമാകും കേരളത്തിൻെറ മുഖ്യ എതിരാളികൾ.

മത്സരങ്ങർ ഫൈവ് എ സൈഡ് ആയതും പ്രവചനം അസാധ്യമാക്കുന്നു! തമിഴ്നാട് തന്നെയാവും വോളിബോളിൽ കേരളത്തിൻെറ ഏറ്റവും വലിയ കടമ്പ. മുൻ ജില്ലാ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളുടെ അണിനിറക്കുന്ന ടീമിനെ നാദാപുരം നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വാസത്ത് ആണ് നയിക്കുന്നത്. ഷട്ടിൽ ബാറ്റ്മിൻറണിൽ വിവിധ ഏജ് വിഭാഗങ്ങളിൽ ശക്തരായ ടീം തന്നെയാണ് കേരളത്തിനുള്ളത്. അത്ലറ്റിക്സിൽ
1500, 5000 മീറ്ററിലാണ് കേരളത്തിൻെറ ഉറച്ച മെഡൽ പ്രതീക്ഷ. മലപ്പുറം സ്വദേശി ഹബീബ് ആണ് ഈ ഇനത്തിൽ കേരളത്തിനായി ട്രാക്കിലിറങ്ങുന്നത്. 100, 200 മീറ്ററുകളിലും ലോംഗ്ജംപിലും കേരളം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ലോംഗ്ജംപിൽ പവിത്രനും യു.വി .റുമേഷും 40 – 50 വിഭാഗത്തിൽ മുഹമ്മദ് അലിയും സംസ്ഥാന മീറ്റിൽ നടത്തിയ പ്രകടനങ്ങൾ പ്രതീക്ഷ നൽക്കുന്നതാണ്. മാസ്റ്റേസ് വിഭാഗത്തിൽ മൂന്നിനങ്ങളിൽ ഇറങ്ങുന്ന തൃക്കരിപ്പൂർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സതീശും കേരളത്തിലേക്ക് അത്ലറ്റിക്സ് മെഡൽ കൊണ്ട് വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് സംഘാഗങ്ങൾ. മീറ്റ് തിങ്കളാഴ്ച സമാപിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial