ഗോൾ ടൂർണമെന്റ്; സെമി പോരാട്ടം ഇന്ന് മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾ 2018 ടൂർണമെന്റിന്റെ കിരീട പോരാട്ടം നാലു ടീമുകളായി ചുരുങ്ങി. ഇന്ന് മുതൽ സെമി പോരാട്ടങ്ങൾ ആരംഭിക്കും. ഇന്നലെ നടന്ന അവസാന രണ്ടു ക്വാർട്ടർ പോരാട്ടങ്ങൾ വിജയിച്ച് കേരള വർമ്മ കോളേജും ഫറൂഖ് കോളേജും സെമിയിലേക്ക് കടന്നു.

നിലവിലെ ചാമ്പ്യന്മാരായ നിർമ്മല കോളേജ് മൂവാറ്റുപുഴയെ ആണ് കേരളവർമ്മ കോളേജ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരളവർമ്മയുടെ ജയം. സന്തോഷ് ട്രോഫി താരം ജിതിൻ എം എസിന്റെ ഹാട്രിക്കാണ് കേരളവർമ്മ കോളേജിന് കരുത്തായത്. അഭിരാം ഷാജിയാണ് നിർമ്മലയുടെ ആശ്വാസഗോൾ നേടിയത്.

എം ഇ എസ് മമ്പാടിനെ തകർത്താണ് ഫറൂഖ് കോളേജ് സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഫറൂഖ് എം ഇ എസ്സിനെ തോൽപ്പിച്ചത്. ഫറൂഖിനായി അനുരാഗ് ഹാട്രിക്ക് നേടി. താഹിർ സമാൻ ഇരട്ടഗോളുകളും നേടി. സൗരവ് ടിപിയാണ് ആറാം ഗോൾ നേടിയത്.

Thursday’s fixtures (Semifinals):

5 pm – Sree Kerala Varma College, Thrissur vs Farook College, Kozhikode

7 pm – Mar Dionysius College, Pazhanji, Thrissur vs St Thomas College, Thrissur

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial