മോട്ടോ ജിപി ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ, അടുത്ത വർഷം നോയിഡയിൽ റേസ് നടക്കും

റേസിംഗ് ആരാധകർക്ക് ആവേശമായി മോട്ടോ ജിപി ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ വച്ചു നടക്കും. 7 വർഷത്തേക്ക് ഭാരത് ജിപി എന്നറിയപ്പെടുന്ന ഗ്രാന്റ് പ്രിക്സിന് ഇന്ത്യ വേദിയാവും. നോയിഡയിലെ ബുദ്ധ സർക്യൂട്ട് ആണ് മോട്ടോ ജിപിക്ക് വേദിയാവുക.

2011 മുതൽ 2013 വരെ ഫോർമുല വൺ റേസിന് ബുദ്ധ സർക്യൂട്ട് വേദിയായിരുന്നു എങ്കിലും പിന്നീട് നിരവധി പ്രശ്നങ്ങൾ കാരണം അത് നിർത്തുക ആയിരുന്നു. മോട്ടോ ജിപിക്ക് പുറമെ മോട്ടോ ഇയും ഇന്ത്യയിൽ വച്ചു നടക്കും. ഇന്ത്യൻ മോട്ടോർ സ്പോർട്സ് ചരിത്രത്തിൽ നാഴികക്കല്ല് ആയേക്കും ഈ നീക്കം.