കൊറിയ ഓപ്പൺ, എമ്മ റഡുകാനു സെമിയിൽ

Newsroom

Picsart 22 09 23 17 41 23 370
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിട്ടീഷ് താരം എമ്മ റഡുകാനു കൊറിയ ഓപ്പണിൽ സെമി ഫൈനലിൽ. ഇന്ന് സിയോളിൽ നടന്ന ക്വാർട്ടറിൽ മൂന്നാം സീഡ് മഗ്ദ ലിനറ്റിനെ 6-2 6-2 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് എമ്മ റഡുകാനു സെമിയിലേക്ക് മുന്നേറിയത്. 2021ൽ യുഎസ് ഓപ്പൺ കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് 19കാരി ഒരു കിരീടത്തിന് ഇത്ര അടുത്ത് എത്തുന്നത്.

എമ്മ റഡുകാനു

ഈ ടൂർണമെന്റിൽ ബ്രിട്ടീഷ് ഒന്നാം നമ്പർ താരം ഇതുവരെ ഒരു സെറ്റ് പോലും പരാജയപ്പെട്ടിട്ടല്ല. ഒന്നാം സീഡ ജെലീസ് ഒസാപെങ്കോ ആകും സെമിയിലെ എമ്മയുടെ എതിരാളി. വിക്ടോറിയ ജിമെനെസ് കാസിന്റ്സേവയെ 6-2 6-1 ന് തോൽപ്പിച്ച ആണ് ജെലീന സെമിയിൽ എത്തിയത്.