ടെഡ് ലാസോയും എ.എഫ്.സി റിച്ച്മൗണ്ടും ഇനി ഫിഫയിൽ

ഫിഫ 23 യിൽ സ്ഥാനം പിടിച്ചു ടെഡ് ലാസോയും എ.എഫ്.സി റിച്ച്മൗണ്ടും. ലോകം എമ്പാടും ഉള്ള ഫുട്‌ബോൾ, സീരീസ് ആരാധകരുടെ മനം കവർന്ന ടെഡ് ലാസോ സീരീസിലെ ടെഡ് ലാസോയും അദ്ദേഹത്തിന്റെ ക്ലബ് എ.എഫ്.സി റിച്ച്മൗണ്ടും ഉപയോഗിച്ച് ഇനി ഫിഫയിൽ കളിക്കാൻ ആരാധകർക്ക് ആവും.

ടെഡ് ലാസോ

ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ഇവരെ ഉപയോഗിച്ച് കളിക്കാൻ ആവും. സീരീസിൽ എത്തുന്ന താരങ്ങളെയും കളിക്കാർക്ക് ഫിഫയിൽ ഉപയോഗിക്കാം. ലോകം എമ്പാടും ഉള്ള ടെഡ് ലാസോ ആരാധകർക്ക് വലിയ ആവേശമാണ് ഈ വാർത്ത നൽകിയത്. രണ്ടാം സീസണിലും അവാർഡഡുകൾ വാരി കൂട്ടിയ ടെഡ് ലാസോ മൂന്നാം സീസൺ അടുത്ത വർഷം ആണ് പുറത്തിറങ്ങുക.