ഖേലോ ഇന്ത്യ യുത്ത് ഗെയിംസ്; മധ്യപ്രദേശിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടെ. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ കേരളത്തിന്റ പവിത്ര നവീൻ വെങ്കല മെഡൽ ആണ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഉത്തർപ്രദേശ് താരം ഗാർഗി ഗാർഗിയെയാണ് പവിത്ര തോൽപ്പിച്ചത്. സ്കോർ 21-11,21-17. ഇത്തവണ ഖേലോ ഇന്ത്യയിൽ ബാഡ്മിന്റണിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക താരമാണ് പവിത്ര നവീൻ.