ക്ലബ് ഇല്ലാതെ ഇസ്കോ!!

Newsroom

20230203 142710
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോ ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടും ക്ലബ് ഇല്ലാതെ നിൽക്കുകയാണ്. ജർമ്മൻ ക്ലബായ യൂണിയൻ ബെർലിനിലേക്കുള്ള ട്രാൻസ്ഫർ അവസാന നിമിഷം തകർന്നതാണ് ഇസ്കോയ്ക്ക് തിരിച്ചടിയ ഇസ്കോയുടെ കരാർ ആവശ്യങ്ങൾ മാറിയെന്ന് കാണിച്ചാണ് ക്ലബ് ട്രാൻസ്ഫറിൽ നിന്ന് പിന്മാറിയത്. ഇസ്കോ ജർമ്മനിയിൽ എത്തി മെഡിക്കൽ വർവ് പാസായിരുന്നു. ഇനി ഇസ്കോ എവിടേക്ക് പോകും എന്നാണേവരും ഉറ്റു നോക്കുന്നത്. ഫ്രീ ഏജന്റായത് കൊണ്ട് തന്നെ ഇപ്പോഴും ഇസ്കോയ്ക്ക് വേറെ ക്ലബുകളിലേക്ക് പോകാനവസരം ഉണ്ട്.

ഇംഗ്ലീഷ് ക്ലബായ എവർട്ടണും ഒപ്പം രണ്ട് തുർക്കി ക്ലബുകളും ഇസ്കോയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് വിവരം. ഇസ്കോയുടെ ഫിറ്റ്നസിൽ ആശങ്ക ഉള്ളാത് കൊണ്ട് എവർട്ടൺ താരത്തെ സൈൻ ചെയ്യില്ല എന്നും റിപ്പോർട്ട് ഉണ്ട്.

റയൽ മാഡ്രിഡിനായി 350-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഇസ്കോ ഡിസംബറിൽ സെവിയ്യ വിട്ടതിന് ശേഷം ഒരു ഫ്രീ ഏജന്റായി തുടരുക ആണ്. റയലിൽ ആയിരുന്നപ്പോൾ മൂന്ന് ലാ ലിഗ കിരീടങ്ങളും ഒരു കോപ്പ ഡെൽ റേയും അഞ്ച് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടെ 19 ട്രോഫികൾ താരം നേടിയിട്ടുണ്ട്. 38 തവണ സ്‌പെയിനിന്റെ ജേഴ്സിയും അദ്ദേഹം അണിഞ്ഞു.