ആതിഥേയര്‍ക്ക് മികച്ച വിജയം, കീഴടക്കിയത് ജയ്പൂരിനെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ 10 പോയിന്റിനു കീഴടക്കി തെലുഗു ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 36-26 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 17-13 എന്ന സ്കോറിനാണ് ജയ്പൂരിന്മേല്‍ ടൈറ്റന്‍സ് മേല്‍ക്കൈ നേടിയത്. നിലേഷ് സാലുങ്കേയും രാഹുല്‍ ചൗധരിയും ടൈറ്റന്‍സിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പിങ്ക് പാന്തേഴ്സിനു വേണ്ടി ദീപക് ഹൂഡ 10 പോയിന്റും അജിങ്ക്യ പവാര്‍ ആറും സന്ദീപ് ധുല്‍ 5 പോയിന്റും നേടി.

റെയിഡിംഗിലും പ്രതിരോധത്തിലും നേരിയ ലീഡാണ് ടൈറ്റന്‍സ് നേടിയത്. റെയിഡിംഗില്‍ 21-19നും ടാക്കിള്‍ പോയിന്റുകളില്‍ 10-7നുമായിരുന്നു ടീം മുന്നിട്ട് നിന്നത്. അതേ സമയം 4 ഓള്‍ഔട്ട് പോയിന്റ് നേടി ടൈറ്റന്‍സ് തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.