യൂ മുംബയെ പരാജയപ്പെടുത്തി ഹരിയാന സ്റ്റീലേഴ്സ്

പ്രോ കബഡി ലീഗിൽ യൂ മുംബയെ പരാജയപ്പെടുത്തി ഹരിയാന സ്റ്റീലേഴ്സ്. വികാസ് ഖണ്ഡോലയുടെ തകർപ്പൻ പ്രകടനമാണ് ഹരിയാനക്ക് ജയം നൽകിയത്. 30-27 ന്റെ വിജയമാണ് മുംബക്കെതിരെ ഹരിയാന നേടിയത്. വികാസിന്റെ 9 പോയന്റുകളാണ് മുംബയെ പരാജയപ്പെടുത്താൻ ഹരിയാനയെ സഹായിച്ചത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാക്ഷേഷ് കുമാർ പരിശീപ്പിച്ച സ്റ്റീലേഴ്സ് മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. യൂ മുംബക്ക് ബോണസ് പോയന്റുകൾ പോലും നൽകാതെയുള്ള അവരുടെ പ്രതിരോധത്തിലെ മികവ് എടുത്ത് പറയേണ്ടതാണ്. മത്സരാവസാനത്തോടെ യൂ മുംബ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും ജയം ഹരിയാനയോടൊപ്പമായിരുന്നു. ഈ ജയത്തോടു കൂടി 26 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഹരിയാന സ്റ്റീലേഴ്സ്.