യുവന്റസ് പരിശീലകന് ന്യുമോണിയ, സീസൺ തുടക്കത്തിൽ ടീമിനൊപ്പം ഉണ്ടായേക്കില്ല

യുവന്റസ് പരിശീലകൻ സാരി സീസൺ തുടക്കത്തിൽ ടീമിനൊപ്പം ഉണ്ടായേക്കില്ല. സാരിക്ക് ന്യുമോണിയ ആണെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. അവസാന കുറച്ച് മത്സരങ്ങളിൽ സാരി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇത് അദ്ദേഹം അസുഖമായതിനാൽ ആണെന്നും ക്ലബ് അറിയിച്ചു. ഇന്ന് സാരി യുവന്റസിന്റെ പരിശീലന ഗ്രൗണ്ടിൽ എത്തിയെങ്കിലും പരിശീലനത്തിന് നേതൃത്വം കൊടുത്തില്ല.

സാരിക്ക് ഇനിയും വിശ്രമം വേണ്ടി വരും. അദ്ദേഹം സീസൺ തുടക്കത്തിൽ ഡഗൗട്ടിൽ ഉണ്ടായേക്കില്ല എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയുടെ പരിശീലകനായിരുന്നു സാരിയെ യുവന്റസ് പരിശീലകനായി എത്തിച്ചത് വലിയ വാർത്തയായിരുന്നു. അവസാന എട്ടു സീസണിലും സീരി എ കിരീടം നേടിയ യുവന്റസ് ഈ സീസണിലും ആ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. അടുത്ത് ആഴ്ച പാർമയ്ക്ക് എതിരെയാണ് യുവന്റസിന്റെ ആദ്യ ലീഗ് മത്സരം.

Previous articleയൂ മുംബയെ പരാജയപ്പെടുത്തി ഹരിയാന സ്റ്റീലേഴ്സ്
Next articleഇറ്റലിയിലേക്ക് പറക്കുമെന്ന സൂചനകൾ നൽകി റിബറി