സാഫ് അണ്ടർ 15 ടൂർണമെന്റ് നാളെ മുതൽ

അണ്ടർ 15 ആൺകുട്ടികളുടെ സാഫ് കപ്പ് നാളെ മുതൽ കൊൽക്കത്തയിൽ വെച്ച് നടക്കും. ഇന്ത്യ അടക്കം അഞ്ചു ടീമുകളാണ് ഇത്തവണ സാഫ് കപ്പിൽ പങ്കെടുക്കുന്നത്. അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ശേഷം ആദ്യം എത്തുന്ന രണ്ട് ടീമുകൾ തമ്മിൽ ആകും ഫൈനൽ നടക്കുക. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയം ആണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്.

നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും. മലയാളികൾ ആരും ടീമിൽ ഇല്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അമൻ, യൊഹെമ്പ എന്നിവർ ടീമിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.

ഫിക്സ്ചർ;

21 ഓഗസ്റ്റ് ; ഇന്ത്യ vs നേപ്പാൾ
25 ഓഗസ്റ്റ് ; ഇന്ത്യ vs ഭൂട്ടാൻ
27 ഓഗസ്റ്റ് ; ഇന്ത്യ vs ശ്രീലങ്ക
29 ഓഗസ്റ്റ് ; ഇന്ത്യ vs ബംഗ്ലാദേശ്

31 ഓഗസ്റ്റ് ; ഫൈനൽ