ഹരിയാന സ്റ്റീലേഴ്സിനെ 42-34 എന്ന സ്കോറിനു പരാജയപ്പെടുത്തി ബെംഗളൂരു ബുള്‍സ്. റെയ്ഡര്‍മാര്‍ താണ്ഡവമാടിയ മത്സരത്തില്‍ പകുതിയ സമയത്ത് 13-15നു പിന്നിലായിരുന്ന ശേഷമാണ് മികച്ച തിരിച്ചുവരവ് ബെംഗളൂരു നടത്തിയത്. പവന് ഷെഹ്റാവത്തിന്റെ മാസ്മരിക പ്രകടനമാണ് ടീമിന്റെ വിധി മാറ്റിയെഴുതിയത്. 20 പോയിന്റ് നേടിയ ഷെഹ്റാവത്തിനൊപ്പം രോഹിത് കുമാര്‍ 8 പോയിന്റ് നേടി തിളങ്ങിയപ്പോള്‍ ഹരിയാന നിരയില്‍ വികാസ് ഖണ്ഡോല 14 പോയിന്റും മോനു ഗോയത് 11 പോയിന്റും നേടി.
റെയിഡിംഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തതെങ്കിലും 29-28നു നേരിയ ലീഡ് ബെംഗളൂരു സ്വന്തമാക്കി. 7-4 നു പ്രതിരോധത്തിലും ബെംഗളൂരു തന്നെയായിരുന്നു മുന്നില്‍. രണ്ട് തവണ ഹരിയാനയെ ഓള്‍ഔട്ട് ആക്കി നാല് പോയിന്റും ബെംഗളൂരു സ്വന്തമാക്കി.