ഉരുക്കിന്റെ കരുത്തോടെ ഹരിയാന സ്റ്റീലേഴ്സ്, പുനേരി പള്‍ട്ടനെ വീഴ്ത്തിയത് പത്ത് പോയിന്റ് വ്യത്യാസത്തില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

34-24 എന്ന സ്കോറിന് പുനേരി പള്‍ട്ടനെ വീഴ്ത്തി ഹരിയാന സ്റ്റീലേഴ്സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇരു ടീമുകളും ഇറങ്ങിയപ്പോള്‍ വിജയം ഹരിയാനയ്ക്കൊപ്പമായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തോടെ 22-10ന് മികച്ച ലീഡ് ഹരിയാന നേടിയെങ്കിലും രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം പുനേരി പുറത്തെടുത്തുവെങ്കിലും ആദ്യ പകുതിയില്‍ ഹരിയാന നേടിയ ലീഡ് ടീമിന് വലിയ തുണയായി മാറി.

റെയിഡിംഗില്‍ ഇരു ടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 15-14ന് ഹരിയാനയ്ക്കായിരുന്നു മേല്‍ക്കൈ. പ്രതിരോധത്തില്‍ 14-10നും ഹരിയാന ലീഡ് ചെയ്തപ്പോള്‍ രണ്ട് തവണ പുനേരി പള്‍ട്ടനെ ഓള്‍ഔട്ട് ആക്കുവാനും ടീമിന് സാധിച്ചു.

14 പോയിന്റ് നേടിയ നവീന്‍ ആണ് ഹരിയാനയുടെ മുന്നേറ്റങ്ങളെ നയിച്ചത്. പുനെയ്ക്ക് വേണ്ടി പവന്‍ കഡിയന്‍ പത്ത് പോയിന്റുമായി തിളങ്ങിയപ്പോള്‍ മഞ്ജീത്ത് 5 പോയിന്റ് നേടി.