പിങ്ക് പാന്തേഴ്സിനെ കീഴടക്കി ഗുജറാത്ത്, ജയം 11 പോയിന്റിനു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗുജറാത്ത് ഫോര്‍ച്യുണ്‍ജയന്റ്സിനു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ മികച്ച വിജയം. 11 പോയിന്റിന്റെ ജയമാണ് ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് സ്വന്തമാക്കിയത്. 36-25 എന്ന സ്കോറിനാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 14-13ന്റെ നേരിയ ലീഡ് മാത്രമാണ് ഗുജറാത്തിനു നേടാനായത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗുജറാത്ത് തങ്ങളുടെ കളി ഏറെ മെച്ചപ്പെടുത്തി മികച്ച വിജയം നേടിയെടുക്കുകയായിരുന്നു.

സുനില്‍ കുമാര്‍ 8 പോയിന്റും സച്ചിന്‍ , രോഹിത് എന്നിവര്‍ 6 പോയിന്റും നേടി മികവ് പുലര്‍ത്തിയാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്. യംഗ് ചാംഗ് കോ(5), ദീപക് ഹൂഡ(4), മോഹിത് ചില്ലര്‍(4), നിതിന്‍ റാവല്‍(4) എന്നിവരാണ് ജയ്പൂരിനായി പോയിന്റുകള്‍ നേടിയ താരം.

14-10നു ഗുജറാത്ത് റെയിഡിംഗ് വിഭാഗത്തിലും 15-11 എന്ന നിലയില്‍ ടാക്കിള്‍ പോയിന്റുകളിലും പ്രതിരോധത്തിലും ഗുജറാത്ത് മുന്നിട്ട് നിന്നു. 4 പോയിന്റുകള്‍ ഓള്‍ഔട്ട് വിഭാഗത്തിലും ഗുജറാത്ത് നേടി. അധിക പോയിന്റുകളില്‍ 4-3 എന്ന നിലയില്‍ ജയ്പൂര്‍ മുന്നിട്ട് നിന്നു.