ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ വിജയിച്ച് ബെംഗളൂരു ബുള്‍സ്

ബെംഗളൂരു ബുള്‍സിനു തെലുഗു ടൈറ്റന്‍സിനെതിരെ ആധികാരിക ജയം. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 37-24 എന്ന സ്കോറിനു 13 പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് പോയിന്റിനു 10-12 എന്ന നിലയില്‍ ബെംഗളൂരു പിന്നിലായിരുന്നു. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ടൈറ്റന്‍സിന്റെ ലീഡ് രണ്ടായി കുറയ്ക്കാന്‍ ആദ്യ പകുതിയില്‍ തന്നെ ടീമിനു കഴിഞ്ഞത് ഏറെ ഗുണം ചെയ്തു.

13 പോയിന്റുമായി പവന്‍ ഷെഹ്റാവത്ത് ആണ് ബെംഗളൂരുവിന്റെ തിരിച്ചുവരവ് നയിച്ചത്. മഹേന്ദര്‍ സിംഗ് 5 പോയിന്റ് നേടി. 18-16നു റെയിഡിംഗിലും 13-8നു പ്രതിരോധത്തിലും മികച്ച് നിന്ന ബെംഗളൂരു രണ്ട് തവണ തെലുഗു ടൈറ്റന്‍സിനെ ഓള്‍ഔട്ടും ആക്കിയിരുന്നു. 2 അധിക പോയിന്റും ടീം സ്വന്തമാക്കി.