ഇ എ സ്പോർട്സും ഫിഫയും ഇനി ഒപ്പമില്ല, ഗെയിമിന്റെ പേരും മാറും

ഫിഫ വീഡിയോ ഗെയിം സീരീസ് ഇനി പുതിയ പേരിൽ. അടുത്ത വർഷം ഇഎ സ്‌പോർട്‌സ് എഫ്‌സി എന്ന പേരിൽ ആകും ഗെയിം അറിയപ്പെടുക. ഇലക്‌ട്രോണിക് ആർട്‌സും ഫിഫയും തമ്മിലുള്ള കരാർ അവസാനിപ്പിക്കുന്നതിനാലാണ് ഗെയിമിന്റെ പേര് മാറ്റുന്നത്. ഫിഫയുമായി മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം ആണ് ഇ എ അവസാനിപ്പിക്കുന്നത്.

1993-ൽ ആരംഭിച്ച ഇ എ ഫിഫ ഗെയിമിന് ലക്ഷകണക്കിന് ഉപയോക്താക്കളുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള ഇലക്‌ട്രോണിക് ആർട്‌സും (ഇഎ) ഫിഫയും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾ ഫലം കാണാതെ ആയതോടെയാണ് കരാർ അവസാനിപ്പിച്ചത്.

EA-യിൽ നിന്ന് പ്രതിവർഷം ലഭിക്കുന്ന 150 മില്യൺ ഡോളർ 250 മില്യൺ ഡോളറോ അതിൽ കൂടുതലോ ആയി ഉയർത്തണമെന്ന ഫിഫയുടെ ആവശ്യം ഇ എ അംഗീകരിച്ചില്ല. ഫിഫയുടെ അഭാവം വലിയ മാറ്റങ്ങളൊന്നും ഗെയിമിൽ വരുത്തില്ല. ലോകകപ്പ് പോലുള്ള ഫിഫ ടൂർണമെന്റുകൾ ഇനി ഗെയിമിൽ ഉണ്ടാകില്ല.