ജഡേജ ഈ ഐ പി എൽ സീസണിൽ ഇനി കളിക്കില്ല

Jadeja

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരിക്ക് കാരണം പുറത്ത് ഇരുന്ന മുൻ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ രവീന്ദ്ര ജഡേജ ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും പുറത്തായേക്കും. CSKയുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജഡേജ ഉണ്ടാകില്ല. റോയൽ ചലഞ്ചസ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ ആയിരുന്നു ജഡേജയുടെ കൈക്ക് പരിക്കേറ്റത്. മുംബൈ ഇന്ത്യൻസിനെതിരെയും ഗുജറാത്ത് ടൈറ്റൻസിനെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയുമാണ് സിഎസ്‌കെയുടെ അടുത്ത മത്സരങ്ങൾ.