പ്രഗ്നാനന്ദ ചെസ് ലോകകപ്പിൽ ഫൈനലിലേക്ക് മുന്നേറി. ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിൽ ആണ് പ്രഗ്നാനന്ദ തോൽപ്പിച്ചത്. അസർബൈജാനിലെ ബാകുവിൽ നടക്കുന്ന ഫിഡെ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇനി മാഗ്നസ് കാൾസണെ പ്രഗ്നാനന്ദ നേരിടും.
പ്രഗ്നാനന്ദയും കരുവാനയും മൂന്ന് ദിവസത്തിനുള്ളിൽ നാല് സമനിലകൾ കളിച്ചിരുന്നും ഇതാണ് ടൈ ബ്രേക്കറിലേക്ക് എത്തിച്ചത്. ആദ്യ 10 മിനിറ്റ് റാപ്പിഡ് ഗെയിമിൽ തന്നെ നിർണായക മുൻതൂക്കം പ്രഗ്നാനന്ദ നേടി. പിന്നീട് വിജയവും ഉറപ്പിച്ചു.
നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും പ്രഗ്നാനന്ദ വീഴ്ത്തിയിരുന്നു. ബോബി ഫിഷറിനും മാഗ്നസ് കാൾസണിനും ശേഷം കാൻഡിഡേറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ താരം മാറി. ഈ ലോകകപ്പിനിടയിൽ ആയിരുന്നു പ്രഗ്നാനന്ദ 18ആം പിറന്നാൾ ആഘോഷിച്ചത്.
2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്നതിന് ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് പ്രഗ്നാനന്ദ. പഴയ ഫോർമാറ്റിൽ വിശ്വനാഥൻ ആനന്ദ് 2000-ലും 2002-ലും കിരീടം നേടിയിട്ടുണ്ട്. വേറെ ഒരു ഇന്ത്യൻ താരവും സെമി ഫൈനലിൽ പോലും ഇതുവരെ എത്തിയിരുന്നില്ല.