ഇടിക്കൂട്ടിൽ കാലിടറി വികാസ് കൃഷ്ണന്‍, ആദ്യ റൗണ്ടിൽ പുറത്തായി

ജപ്പാന്‍ താരത്തിനോട് ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ വികാസ് കൃഷ്ണന്‍. പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് ഇന്ന് ജപ്പാന്റെ മെന്‍സാ ഒകസാവയോട് വികാസ് കൃഷ്ണന് കാലിടറിയത്. ആദ്യ രണ്ട് റൗണ്ടിലും ജപ്പാന്‍ താരമാണ് മുന്‍തൂക്കം നേടിയത്. മൂന്നാം റൗണ്ടിൽ വികാസ് കിണ‍‍ഞ്ഞ് പരിശ്രമിച്ചെങ്കിലും ജപ്പാന്‍ താരത്തെ മറികടക്കുവാന്‍ ഇന്ത്യന്‍ താരത്തിനായില്ല.

ഐകകണ്ഠേനയുള്ള തീരുമാനത്തിലാണ് 5-0ന്റെ വിജയം ജപ്പാന്‍ താരത്തിന് റഫറിമാര്‍ നല്‍കിയത്. രണ്ടാം റൗണ്ടിൽ ക്യൂബന്‍ താരത്തിനെയാണ് ജപ്പാന്‍ താരം നേരിടുന്നത്.

Previous articleഒളിമ്പിക് വെള്ളി മെഡൽ നേട്ടത്തിന് പുറകെ മീരഭായ്‌ ചാനുവിന് അഭിനന്ദന പ്രവാഹം
Next articleജെനിൻ ബെക്കിക്ക് ഇരട്ട ഗോളുകൾ, കാനഡ ചിലിയെ വീഴ്ത്തി