ജെനിൻ ബെക്കിക്ക് ഇരട്ട ഗോളുകൾ, കാനഡ ചിലിയെ വീഴ്ത്തി

Img 20210724 152355

ഒളിമ്പിക്സ് ഫുട്‌ബോളിലെ വനിതകളുടെ പോരാട്ടത്തിൽ ചിലിയെ ഇന്ന് കാനഡ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കാനഡയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റി താരം ജെനിൻ ബെക്കിയുടെ ഇരട്ടഗോളുകൾ ആണ് കാനടക്ക വിജയം നൽകിയത്. 39ആം മിനുട്ടിൽ പ്രിൻസസിന്റെ കോർണർ ചിലി കീപ്പർ എൻഡലർ ക്ലിയർ ചെയ്തു എങ്കിലും ബെക്കിയുടെ കാലിൽ എത്തുകയായിരുന്നു. താരം പന്ത് വളയിലും എത്തിച്ചു.47ആം മിനുട്ടിൽ ബെക്കി തന്നെ കാനഡയുടെ രണ്ടാം ഗോളും നേടി. 57ആം മിനുട്ടിൽ അരയിലൂടെ ഒരു ഗോൾ മടക്കാൻ ചിലിക്ക് ആയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. ഗ്രൂപ്പിൽ ആദ്യ മൽസരത്തിൽ ബ്രിട്ടനോട് പരാജയപ്പെട്ട ചിലിയുടെ നോക്ക്ഔട്ട് പ്രതീക്ഷ ഇന്നത്തെ തോൽവിയോടെ മങ്ങി. രണ്ടു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി കാനഡ ആണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത്. കഴിഞ്ഞ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമാണ് കാനഡ

Previous articleഇടിക്കൂട്ടിൽ കാലിടറി വികാസ് കൃഷ്ണന്‍, ആദ്യ റൗണ്ടിൽ പുറത്തായി
Next articleഓസ്ട്രേലിയയെയും തകർത്ത് സ്വീഡൻ ക്വാർട്ടറിൽ