ഡൽഹിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഒരു അഭിമാന നിമിഷം കൂടെ. വിയറ്റ്നാമിന്റെ ഗുയെൻ തി ടാമിനെ 5-0ന് തോൽപ്പിച്ച് ഇന്ത്യൻ ബോക്സർ നിഖത് സരീൻ 50 കിലോഗ്രാം വിഭാഗത്തിൽ ചാമ്പ്യനായി. കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടിയിരുന്ന നിഖത് സറീൻ തന്റെ ചാമ്പ്യൻ പട്ടം സമർത്ഥമായി പ്രതിരോധിക്കുക ആയിരുന്നു. ഈ വിജയത്തോടെ, ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം ഇന്ത്യ നേടി. ഇന്നലെ നിതുവും സവീതിയും സ്വർണം നേടിയിരുന്നു.

2022 ലെ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി സ്വർണ്ണം നേടിയിട്ടുള്ള താരമാണ് നിഖത് സറീന്. 2019 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡലും അവളുടെ മറ്റ് നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 2011-ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണ മെഡലും നിഖത് നേടിയിട്ടുണ്ട്..














