ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് വെങ്കലം

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ബോക്‌സർ മേരി കോമിന് വെങ്കലം.  51 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ ബ്യുസ് നാസ് കകിർനോട് സെമി ഫൈനലിൽ തോറ്റതോടെയാണ് മേരി കോമിന് വെങ്കല മെഡൽ ഉറപ്പായത്. 51 കിലോഗ്രാം വിഭാഗത്തിൽ തന്റെ ആദ്യ ലോക മെഡലിനായി ഇറങ്ങിയ മേരി കോം 1-4ന് തുർക്കി എതിരാളിയോട് പരാജയപ്പെടുകയായിരുന്നു.

ആദ്യ റൗണ്ടിൽ മേരി കോം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അറ്റാക്കിലും ഡിഫൻസിലും മേരി കോം മികച്ചു നിൽക്കുകയും ചെയ്തു. എന്നാൽ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത തുർക്കി എതിരാളി മത്സരത്തിൽ ജയിക്കുകയായിരുന്നു.