ഇന്ത്യൻ ബൗളർമാരുടെ ആധിപത്യം, ദക്ഷിണാഫ്രിക്ക വമ്പൻ തകർച്ചയിലേക്ക്

Photo: Twitter/@BCCI

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്. ഇന്ത്യയുടെ 601 എന്ന കൂറ്റൻ സ്കോറിനേക്കാൾ 404 റൺസ് പിറകിലാണ് ദക്ഷിണാഫ്രിക്ക.

രണ്ടാം ടെസ്റ്റിൽ രണ്ടര ദിവസം ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക തോൽവി ഒഴിവാക്കാൻ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും.  ദക്ഷിണാഫ്രിക്കൻ നിരയിൽ 64 റൺസ് എടുത്ത ഡു പ്ലെസിയും 31 റൺസ് എടുത്ത ഡി കോക്കും പൊരുതി നോക്കിയെങ്കിലും ഇരുവരെയും വീഴ്ത്തി അശ്വിൻ ഇന്ത്യക്ക് മത്സരത്തിൽ വ്യക്തമായ മുൻ‌തൂക്കം നൽകുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും മുഹമ്മദ് ഷമിയും അശ്വിനും രണ്ട് വിക്കറ്റ് വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.