ബോക്സിംഗിൽ നിന്ന് ആശ്വാസ വാര്‍ത്ത, ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറിൽ

Lovlinaborgohain2

ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിൽ ജര്‍മ്മന്‍ താരത്തെ മറികടന്ന് ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍ ബോക്സിംഗിൽ ക്വാര്‍ട്ടറിൽ കടന്നു. 3-2 എന്ന സ്കോറിനായിരുന്നു ബോര്‍ഗോഹൈന്റെ വിജയം.

വനിതകളുടെ വെൽറ്റര്‍വെയിറ്റ് 64-69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍ ജര്‍മ്മനിയുടെ നദീന്‍ അപെറ്റ്സ് ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ ലോവ്‍ലീനയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പമാണ് നിന്നത്.

രണ്ടാം റൗണ്ടിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചില്ലെങ്കിലും ആദ്യ റൗണ്ട് പോലെ തന്നെ 3-2ന്റെ ആനുകൂല്യം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും രണ്ട് ജഡ്ജിമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പവും നിന്നു.

ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് എത്തിയത്.

Previous articleസരിയോട് മാപ്പ് പറഞ്ഞ് ചെൽസി ഗോൾ കീപ്പർ കെപ
Next articleവരാനെ നാളെ മാഞ്ചസ്റ്ററിലേക്ക്, ക്വാറന്റൈൻ കഴിഞ്ഞ് മെഡിക്കലും പ്രഖ്യാപനവും