ആ പ്രതീക്ഷയും പൊലി‍‍ഞ്ഞു, അമിത് പംഗാലിന് പ്രീ ക്വാര്‍ട്ടറിൽ പരാജയം

ആദ്യ റൗണ്ടിലെ മുന്‍തൂക്കം നഷ്ടപ്പെടുത്തി അമിത് പംഗാലിന് പരാജയം. കൊളംബിയയുടെ ഹെര്‍നി മാര്‍ട്ടിനെസിനെടോാണ് അമിതിന്റെ പരാജയം. പുരുഷന്മാരുടെ 48-52 കിലോ ഫ്ലൈ വെയിറ്റ് വിഭാഗത്തിലാണ് അമിത് പംഗാൽ ഇന്ന് കൊളംബിയന്‍ താരത്തിനെതിരെ മത്സരത്തിനിറങ്ങിയത്. 4-1 എന്ന സ്കോറിനാണ് ഇന്ത്യയ്ക്കെതിരെ കൊളംബിയ വിജയം കുറിച്ചത്.

ആദ്യ റൗണ്ടിൽ നാല് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിന് ഒപ്പം നിന്നപ്പോള്‍ രണ്ടാം റൗണ്ടിൽ 4 റഫറിമാര്‍ കൊളമ്പിയന്‍ താരത്തിനൊപ്പം നിലകൊണ്ടു. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം നിര്‍ണ്ണായകമായ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനിൽ വിജയം റിയോയിലെ സില്‍വര്‍ മെഡൽ ജേതാവായ കൊളംബിയന്‍ താരത്തിനൊപ്പം നിന്നു. അഞ്ചാം റൗണ്ടിൽ അഞ്ച് ജഡ്ജുമാരും കൊളംബിയന്‍ താരത്തിനൊപ്പം നിന്നു.

Previous article200 മീറ്റർ ബാക്സ്ട്രോക്കിലും സ്വർണം നേടി കെയ്‌ലി, ടോക്കിയോയിൽ ഓസ്‌ട്രേലിയൻ താരത്തിന് രണ്ടാം സ്വർണം
Next articleഒരേയൊരു കാറ്റി! തുടർച്ചയായ മൂന്നാം തവണയും 800 മീറ്റർ ഫ്രീസ്റ്റൈൽ സ്വർണം അമേരിക്കൻ ഇതിഹാസത്തിന്