റഷ്യക്ക് വാഡ ഏർപ്പെടുത്തിയ നാലു വർഷത്തെ വിലക്കിനെ അപലപിച്ച് റഷ്യ രംഗത്ത്. ഈ വിലക്ക് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് വ്ലാദിമർ പുടിൻ പറഞ്ഞു. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് യാതൊരു പിഴവും സംഭവിച്ചില്ല എന്നും പുടിന് പറഞ്ഞു. എല്ലാ കായിക മത്സരങ്ങളിലും റഷ്യൻ പതാകയ്ക്ക് കീഴിൽ തന്നെ റഷ്യ മത്സരിക്കും എന്നും പുടിൻ പറഞ്ഞു.
വേൾഡ് ആൻഡി ഡോപിംഗ് ഏജൻസി (വാഡ) അടുത്ത നാലു വർഷത്തേക്ക് റഷ്യയെ വിലക്കിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.. ഉത്തേജമരുന്ന് വിരുദ്ധ സംഘത്തിന് തെറ്റായ വിവരങ്ങൾ നൽകിയതിനാണ് ഈ വിലക്ക്. വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ്, ഖത്തർ ഫുട്ബോൾ ലോകകപ്പ് എന്നിവയൊക്കെ ഇതോടെ റഷ്യക്ക് നഷ്ടമാകും. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവും ഈ വിലക്ക് രാഷ്ട്രീയ പരമാണെന്ന് ആവർത്തിച്ചു.