“റാഷ്ഫോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ” – ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. റൊണാൾഡോയേയും റാഷ്ഫോർഡിനെയും താരതമ്യം ചെയ്യാൻ എളുപ്പമാണെന്നും ഒലെ പറഞ്ഞു. ശരീര പ്രകൃതിയും സ്കിൽസും മനോഭാവവും ഒക്കെ രണ്ട് താരങ്ങൾക്കും ഒരേ പോലെയാണെന്ന് ഒലെ പറഞ്ഞു.

റാഷ്ഫോർഡ് ഇതുപോലെ പോയാൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായി മാറും എന്നുൻ സോൾഷ്യാർ പറഞ്ഞു‌. റാഷ്ഫോർഡ് എത്ര ഗോളടിക്കും എന്നത് താൻ നോക്കുന്നില്ല. ഇതുപോലെ കളിക്കുകയാണെങ്കിൽ ഗോളുകൾ വന്നോളും എന്നും ഒലെ പറഞ്ഞു. സോൾഷ്യറിന് കീഴിൽ ഗംഭീര പ്രകടനമാണ് ഇപ്പോൾ റാഷ്ഫോർഡ് നടത്തിക്കൊണ്ടിരിക്കുന്നത്.

Advertisement