യുണൈറ്റഡ് ബാഡ്മിന്റൺ അക്കാഡമി സംഘടിപ്പിക്കുന്ന ഓള്‍ കേരള ബാഡ്മിന്റൺ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 9, 10, 11 തീയ്യതികളിൽ നടക്കും. കിംസ് ഹെൽത്ത് ആണ് ടൈറ്റിൽ സ്പോൺസര്‍മാര്‍. മയക്കുമരുന്ന് ആസക്തിയ്ക്കെതിരെയുള്ള ബോധവത്കരണത്തിന്റെയും ബാഡ്മിന്റണിലൂടെ മികച്ച ആരോഗ്യ ശീലം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
12 വുഡൺ കോര്‍ട്ടുകള്‍ അടങ്ങിയ കാര്യവട്ടം ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിലെ മൈതാനിൽ വെച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. U9, U11, U13, U15, U17, U19, പുരുഷ, വനിത വിഭാഗത്തിൽ സിംഗിള്‍സും U11, U13, U15, U17, U19, പുരുഷ, വനിത, 35+ വിഭാഗത്തിൽ ഡബിള്‍സ് മത്സരങ്ങളും സംഘടിപ്പിക്കും. മിക്സഡ് ഡബിള്‍സ് മത്സരങ്ങള്‍ U15, U17, U19, XD വിഭാഗങ്ങളിലും നടക്കും.
പുരുഷ, വനിത, 35+ മത്സരങ്ങള്‍ ഫെബ്രുവരി 9ന് നടക്കും. U9, U11, U13, U15, U17, U19 വിഭാഗം മത്സരങ്ങള്‍ 10, 11 തീയ്യതികളിൽ നടക്കും.
ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുന്നവര്‍ക്കെല്ലാം തന്നെ ഉയര്‍ന്ന നിലവാരമുള്ള ടീ ഷര്‍ട്ടുകളും നിവിയയിൽ നിന്നുള്ള പ്രത്യേക സമ്മാനവും ലഭിയ്ക്കും. മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ പ്ലേസ്പോട്സിൽ നിന്നുള്ള ഡിസ്കൗണ്ട് വൗച്ചറും ലഭിയ്ക്കും.
വിജയികള്‍ക്ക് ക്യാഷ് പ്രൈസും മെഡലും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ലഭിയ്ക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് നിവിയയിൽ നിന്നുള്ള പ്രീമിയം ബാഡ്മിന്റൺ ഷൂസും കമ്പനിയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിടുവാനുള്ള അവസരവും ലഭിയ്ക്കും.