കിരീടം നിലനിര്‍ത്തി തായി സു യിംഗ്, മലേഷ്യന്‍ ഓപ്പണ്‍ ജേതാവ്

2018 മലേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായ്‍വാന്റെ തായി സു യിംഗ്. നേരിട്ടുള്ള ഗെയിമുകളില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയിനെയാണ് യിംഗ് പരാജയപ്പെടുത്തിയത്. നിലവിലെ ജേതാവായ യിംഗ് സെമിയില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെയാണ് പരാജയപ്പെടുത്തിയത്. സെമി മത്സരം മൂന്ന് ഗെയിം നീണ്ടുവെങ്കില്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് യിംഗ് ജയം സ്വന്തമാക്കിയത്.

ആദ്യ ഗെയിമില്‍ ചൈനീസ് താരത്തില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് യിംഗ് നേടിയത്. മൂന്ന് ഗെയിം പോയിന്റുകള്‍ രക്ഷിച്ച് 22-20നു ആദ്യ ഗെയിം സ്വന്തമാക്കിയ യിംഗ് രണ്ടാം പകുതിയില്‍ ഇടവേള സമയത്ത് 11-1നു മുന്നിലായിരുന്നു.

സ്കോര്‍: 22-20, 21-11

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial