തായി സുവിനെ പരാജയപ്പെടുത്തി ഒളിമ്പിക്സ് സ്വര്‍ണ്ണം നേടി ചെന്‍ യൂ ഫേ

Pvsindhu

ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിള്‍സിൽ സ്വര്‍ണ്ണ മെഡൽ നേടി ചൈനയുടെ ചെന്‍ യൂ ഫേ. ഇന്ന് നടന്ന ഫൈനലിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയത്. സ്കോര്‍: 21-18, 19-21, 21-18.

മൂന്ന് ഗെയിമുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരം 81 മിനുട്ടാണ് നീണ്ട് നിന്നത്. ആദ്യ ഗെയിം ചെന്‍ നേടിയപ്പോള്‍ രണ്ടാം ഗെയിം നേടി തായി നിര്‍ണ്ണായകമായ ഗെയിമിലേക്ക് മത്സരം നീട്ടി. എന്നാൽ അവസാന ഗെയിമിൽ ചൈനീസ് താരത്തോട് തായി അടിയറവ് പറഞ്ഞ് വെള്ളിയുമായി മടങ്ങി.

Previous articleഗാരി കാഹിൽ ക്രിസ്റ്റൽ പാലസ് വിട്ടു
Next articleപുരുഷ ഹൈജംപിൽ സ്വർണം പങ്ക് വച്ച് ഖത്തർ, ഇറ്റാലിയൻ താരങ്ങൾ