പുരുഷ ടീമിന് വിജയം, വനിതകള്‍ക്ക് പരാജയം

സ്വിസ്സ് ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയുടെ പുരുഷ ടീമിന് വിജയം. എന്നാല്‍ വനിത ടീം പ്രീക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്തോനേഷ്യന്‍ ടീമിനോട് വിജയം കുറിച്ചപ്പോള്‍ വനിത ഡബിള്‍സ് ടീം ആയ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ട് ഡെന്മാര്‍ക്ക് സഖ്യത്തോട് പരാജയം ഏറ്റുവാങ്ങി.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ 21-17, 20-22, 21-17 എന്ന സ്കോറിന് ഒരു മണിക്കൂര്‍ പത്ത് മിനുട്ട് എടുത്താണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ വിജയം. അതേ സമയം വനിതകള്‍ നേരിട്ടുള്ള ഗെയിമില്‍ കീഴടങ്ങി. സ്കോര്‍ : 11-21, 15-21.

Previous article“ബെയ്ല് സ്പർസിൽ തുടരുമോ എന്ന് തീരുമാനിക്കേണ്ടത് റയൽ മാഡ്രിഡ്”
Next articleബംഗ്ലാദേശില്‍ അക്കാഡമി ആരംഭിക്കുവാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ റോയല്‍സ്