“ബെയ്ല് സ്പർസിൽ തുടരുമോ എന്ന് തീരുമാനിക്കേണ്ടത് റയൽ മാഡ്രിഡ്”

20201102 103200
Credit; Twitter
- Advertisement -

ഗരെത് ബെയ്ല് സ്പർസിൽ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റയൽ മാഡ്രിഡ് ആണെന്ന് സ്പർസ് പരിശീലകൻ ജോസെ മൗറീനോ. ബെയ്ല് ഇപ്പോൾ സ്പർസിനായി കളിക്കുന്നു എങ്കിലും റയൽ മാഡ്രിഡിന്റെ താരമാണ് എന്ന് ജോസെ പറഞ്ഞു. റയലിന്റെ താരം ആയതു കൊണ്ട് തന്നെ തനിക്ക് ബെയ്ലിന്റെ കാര്യത്തിൽ ഒരു അഭിപ്രായവും പറയാം പറ്റില്ല. മാധ്യമങ്ങൾ ബെയ്ലിന്റെ ഭാവിയെ കുറിച്ച് സിദാനോട് ആണ് ചോദിക്കേണ്ടത് എന്ന് ജോസെ പറയുന്നു.

തനിക്ക് ആകെ ചെയ്യാൻ കഴിയുക ബെയ്ല് ഇവിടെ ഉള്ള സമയത്ത് താരത്തെ നന്നായി കളിപ്പിക്കുക ആണ്. നല്ല സാഹചര്യം ഒരുക്കുക ആണ്. അത് താനും ക്ലബും ചെയ്യുന്നുണ്ട് എന്ന് ജോസെ പറഞ്ഞു. റയലിൽ നിന്ന് എത്തിയ സമയത്ത് പരിക്ക് കാരണം ബുദ്ധിമുട്ടിയിരുന്ന ബെയ്ല് ഇപ്പോൾ ഗംഭീര ഫോമിലാണ് കളിക്കുന്നത്. റയലിൽ ഒരു വർഷം കൂടെ കരാർ ബാക്കിയുള്ള ബെയ്ലിനെ സ്പർസ് വാങ്ങും എന്നാണ് ഫുട്ബോൾ ലോക പ്രതീക്ഷിക്കുന്നത്.

Advertisement