യോനക്സ് യുഎസ് ഓപ്പണ്‍, സൗരഭ് വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ വിജയം

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ബ്രിട്ടന്റെ ടോബി പെന്റിയെയാണ് മൂന്ന് ഗെയിം നീണ്ട ആവേശ പോരാട്ടത്തില്‍ സൗരഭ് കീഴടക്കിയത്. ആദ്യ ഗെയിമില്‍ പിന്നില്‍ പോയെങ്കിലും ശക്തമായ തിരിച്ചുവരവാണ് സൗരഭ് രണ്ടാം ഗെയിമില്‍ നടത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം മൂന്നാം ഗെയിമും ടൈ ബ്രേക്കറില്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

64 മിനുട്ട് നീണ്ട മത്സരത്തിന് ശേഷം 21-23, 21-15, 22-20 എന്ന സ്കോറിനാണ് സൗരഭ് വിജയം കുറിച്ചത്.