സൗരഭ് വര്‍മ്മ ഫൈനലില്‍

Sports Correspondent

വിയറ്റ്നാം ഓപ്പണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡ് കൂടിയായ ഇന്ത്യന്‍ താരം മിനോരു കോഗയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. ജപ്പാന്‍ താരം ആദ്യ ഗെയിമില്‍ ശക്തമായ മത്സരം കാഴ്ചവെച്ചപ്പോള്‍ 22-20ന് പൊരുതിയാണ് സൗരഭ് വിജയം സ്വന്തമാക്കിയത്.

രണ്ടാം ഗെയില്‍ 21-15ന് വിജയിച്ച് 51 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ സൗരഭ് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. സ്കോര്‍: 22-20, 21-15. ഫൈനലില്‍ ചൈനയുടെ ലോക 68ാം നമ്പര്‍ താരം സുന്‍ ഫീ സിയാംഗ് ആണ് സൗരഭിന്റെ എതിരാളി.