കഷ്ടിച്ച് രക്ഷപ്പെട്ട് സിന്ധു, സയ്യദ് മോദി ഇന്ത്യ ഇന്റര്‍നാഷണൽ ടൂര്‍ണ്ണമെന്റ് സെമിയിൽ

സയ്യദ് മോദി ഇന്ത്യ ഇന്റര്‍നാഷണൽ ടൂര്‍ണ്ണമെന്റ് സെമിയിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ സിന്ധു കഷ്ടിച്ച് തടിതപ്പുകയായിരുന്നു. ലോക റാങ്കിംഗിൽ 30ാം സ്ഥാനത്തുള്ള സുപാനിഡ കേറ്റ്തോംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ നേടിയാണ് സിന്ധു കടന്ന് കൂടിയത്.

ആദ്യ ഗെയിമിൽ തീരെ നിറം മങ്ങിയ സിന്ധു രണ്ടാം ഗെയിമിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 11-21, 21-12, 21-17 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

കഴിഞ്ഞാഴ്ച ഇന്ത്യ ഓപ്പണിൽ ഇതേ താരത്തോടാണ് സിന്ധു അടിയറവ് പറഞ്ഞത്.