ഇന്തോനേഷ്യ ഓപ്പണിൽ സിന്ധു ക്വാർട്ടർ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ഇവന്റിന്റെ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു. ജർമ്മനിയുടെ യുവോൺ ലിയെ നേരിട്ട പിവി സിന്ധു എളുപത്തിൽ തന്നെ ജർമ്മൻ താരത്തെ പരാജയപ്പെടുത്തി. 37 മിനിറ്റിനുള്ളിൽ 21-12 21-18 എന്ന സ്കോറിന് ലോക 26-ാം നമ്പർ താരത്തിനെതിരെ സിന്ധു വിജയിച്ചു.

സ്പെയിൻ താരം ബിയാട്രിസ് കൊറാലെസും ദക്ഷിണ കൊറിയയുടെ സിം യുജിനും തമ്മിലുള്ള രണ്ടാം റൗണ്ട് പോരാട്ടത്തിലെ വിജയിയെ ക്വാർട്ടർ ഫൈനലിൽ പിവി സിന്ധു നേരിടും.