സുവർണ്ണാവസരം തുലച്ച് ഡിയസ്, ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ നിൽക്കുന്നു

Img 20211125 201338

ഇന്ന് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ നടക്കുന്ന ഐ എസ് എൽ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഗോളടിക്കാൻ കഴിയാതെ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും ഇന്ന് വളരെ കരുതലോടെയാണ് കളി ആരംഭിച്ചത്. ഇരു ടീമുകളും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കാനും പരാജയപ്പെട്ടു. ഒരു ഗോൾ കീപ്പർമാർക്കും ആദ്യ പകുതിയിൽ കാര്യമായി അധ്വാനിക്കേണ്ടി വന്നില്ല.

36ആം മിനുട്ടിൽ ലൂണയുടെ പ്രസിൽ നിന്ന് ഡിയസിന് കിട്ടിയ അവസരം താരത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഗോളെന്ന് ഉറച്ച അവസരമാണ് താരം ടാർഗറ്റിൽ പോലും അടിക്കാതെ കളഞ്ഞത്.

രണ്ടാം പകുതിയിൽ ടീമുകൾ കുറച്ചു കൂടെ ആക്രമിച്ചു കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തങ്ങളുടെ ആദ്യ മൂന്ന് പോയിന്റ് സ്വന്തമാക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Previous articleഇന്തോനേഷ്യ ഓപ്പണിൽ സിന്ധു ക്വാർട്ടർ ഫൈനലിൽ
Next articleരഹാനെ പുറത്തായ രീതിയെ വിമർശിച്ച് വി.വി.എസ് ലക്ഷ്മൺ