സിന്ധു ക്വാര്‍ട്ടറില്‍, കിഡംബിയ്ക്കും പുരുഷ ഡബിള്‍സ് താരങ്ങള്‍ക്കും തോല്‍വി

- Advertisement -

ഇന്തോനേഷ്യ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ താരം ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെയാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയത്. 62 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യത്തെയും മൂന്നാമത്തെയും ഗെയിം താരം സ്വന്തമാക്കുകയായിരുന്നു. 21-14, 17-21, 21-11 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം.

ഹോങ്കോംഗിന്റെ താരത്തിനോടാണ് കിഡംബി പ്രീക്വാര്‍ട്ടറില്‍ കീഴടങ്ങിയത്. നേരിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ പരാജയം 17-21, 19-21 എന്ന സ്കോറിന് വെറും 39 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് കിഡംബി അടിയറവ് പറഞ്ഞത്.

അതേ സമയം ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 15-21, 14-21 എന്ന സ്കോറിന് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. വെറും 28 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ ഇന്തോനേഷ്യന്‍ ജോഡികളോടാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്.

Advertisement