സബ്ജൂനിയർ ഫുട്ബോൾ; ഗോൾ അടിച്ചു കൂട്ടി കാസർഗോഡും ഇടുക്കിയും

- Advertisement -

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡിന് തകർപ്പൻ വിജയം. ഇന്ന് വൈകിയ്റ്റ് നടന്ന മത്സരത്തിൽ വയനാടിനെ ആണ് കാസർഗോഡ് തോല്പ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കാസർഗോഡിന്റെ വിജയം. അമോഗ് കാസർഗോഡിനായി ഇരട്ട ഗോളുകൾ നേടി. മുഹമ്മദ് അശ്വിൻ പി എസ് എന്നിവരാണ് മറ്റു സ്കോറേഴ്സ്.

മറ്റൊരു മത്സരത്തിൽ ഇടുക്കിയും വൻ വിജയം സ്വന്തമാക്കി. പത്തനംതിട്ടയെ നേരിട്ട ഇടുക്കി ഒന്നിനെതിരെ എട്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. എബിൻ വിൽസൺ ഇടുക്കിക്കു വേണ്ടി നാലു ഗോളുകൾ നേടി. ജോസെ മാനുവൽ, അതുൽ എം, മുഹമ്മദ് സിനാൻ, ഗോകുൽ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

Advertisement