രണ്ടാം സീഡുകാര്‍ക്ക് കാലിടറി!!! ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് സാത്വിക് – ചിരാഗ് കൂട്ടുകെട്ട് പുറത്ത്

Sports Correspondent

Satwikchirag
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പുറത്ത്. പുരുഷ ഡബിള്‍സിൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ കിം ആസ്ട്രുപ് – ആന്‍ഡേര്‍സ് റാസ്മുസ്സന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്. ലോക റാങ്കിംഗിൽ 11ാം സ്ഥാനത്താണ് ഡെന്മാര്‍ക്ക് കൂട്ടുകെട്ട്.

48 മിനുട്ട് നീണ്ട മത്സരത്തിൽ 18-21, 19-21 എന്ന സ്കോറിനാണ് രണ്ടാം സീഡുകാരായ സാത്വിക് – ചിരാഗ് കൂട്ടുകെട്ടിന് കാലിടറിയത്.