നിലവിലെ ഒളിമ്പിക്സ് ജേതാവിനെ അട്ടിമറിച്ച് സായി പ്രണീത് സ്വിസ് ഓപ്പണ്‍ ഫൈനലില്‍

ചൈനീസ് താരം ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ഇന്ത്യയുടെ സായി പ്രണീത് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ 21-18, 21-13 എന്ന സ്കോറിനായിരുന്നു 46 മിനുട്ടില്‍ ഇന്ത്യന്‍ താരത്തിന്റെ വിജയം. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവും രണ്ട് തവണ ലോക ചാമ്പ്യനുമായ താരമാണ് ചെന്‍ ലോംഗ്.

ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനെ കീഴടക്കിയ ചൈനീസ് താരം യൂഖി ഷി ആണ് ഫൈനലില്‍ സായി പ്രണീതിന്റെ എതിരാളി. ഷിയുടെ വിജയം 21-9, 21-17 എന്ന സ്കോറിനായിരുന്നു.