ഗ്ലോബ്സ്റ്റാര്‍ ആലുവയെ വീഴ്ത്തി മുത്തൂറ്റ് എറണാകുളം സിസി സെലസ്റ്റിയല്‍ ട്രോഫി ഫൈനലില്‍

നിലവിലെ റണ്ണേഴ്സപ്പുകളായ ഗ്ലോബ്സ്റ്റാര്‍ സിസി ആലുവയെ 39 റണ്‍സിനാണ് മുത്തൂറ്റ് ഇസിസി വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് ഇസിസി 45 ഓവറില്‍ 190/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗ്ലോബ്സ്റ്റാറിനു 151 റണ്‍സ് മാത്രമേ നേടാനായുള്ളു. 39.2 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.

53 റണ്‍സ് നേടി അക്വിബ് ഫസലും 30 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനുമാണ് മുത്തൂറ്റ് ഇസിസിയ്ക്ക് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. മുത്തൂറ്റിനു വേണ്ടി മുഹമ്മദ് സിനാന്‍ 3 ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി 3 വിക്കറ്റും അരുണ്‍ എം 22 റണ്‍സിനു മൂന്ന് വിക്കറ്റും വീഴ്ത്തി. ഗ്ലോബ്സ്റ്റാറിനു വേണ്ടി അനുജ് ജോട്ടിന്‍ 51 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.