സിന്ധുവും ക്വാര്‍ട്ടറിൽ വീണു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2022ന്റെ വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് പരാജയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ സിന്ധു തായ്‍ലാന്‍ഡിന്റെ റാച്ചാനോക് ഇന്റാനോണിനോട് നേരിട്ടുള്ള ഗെയിമിലാണ് കീഴടങ്ങിയത്.

പൊരുതി നോക്കാതെയാണ് സിന്ധു മത്സരത്തിൽ പിന്നിൽ പോയത്. 12-21, 10-21 എന്ന സ്കോറിലായിരുന്നു സിന്ധുവിന്റെ പരാജയം.